കരിയന്തടത്തിലേക്ക് ഉതിര്‍ന്ന് വീഴുന്ന ഓരോ സൂര്യകിരണങ്ങള്ക്കുമുണ്ട് പറയാന്‍ ഒരുപാട് വേദനകള്‍
Friday, October 8, 2010
ഷഹന്‍ഷാ പറഞ്ഞത്
നിലാവ് പെയ്യുന്ന രാത്രിയായിരുന്നു അത്. വൃശ്ചിക കാറ്റ് വീശി തുടങ്ങുന്നതെയുള്ളു രാത്രിയുടെ ആ നിശബ്ദതയില്‍ ഉറങ്ങാനൊരുങ്ങുമ്പോഴാണ്ഷഹന്‍ഷാ വിളിച്ചത്. ചെറിയൊരാലസ്യത്തോടെ ഫോണ്‍ എടുത്തു. 'താനുറങ്ങിയൊ'...? അയാള്‍ ഇല്ലെന്ന് പറഞ്ഞു. 'എങ്കില്‍ പുറത്തിറങ്ങ്. ഞന്‍ പുറത്തുണ്ട് ' എന്നായി ഫോണ്‍ കട്ട് ചെയ്ത് സിറ്റൌട്ടിലെ ലൈറ്റിട്ട് വാതില്‍ തുറന്നു. പുറത്ത് ഒരു എയര്‍ബാഗും തൂക്കി നില്ക്കുന്നു ഷഹന്‍്ഷ. 'എന്തട ഈ നേരത്ത് '. അകത്ത് നിന്നും അച്ചന്റെ ചുമ ഉയര്‍ന്ന് കേട്ടപ്പോള്‍ അവനോടൊപ്പം അയാള്‍ റോഡിലേക്കിറങ്ങി. കൊഴിഞ്ഞ കരിയിലകള്‍ റോഡില്‍ പാറി നടക്കുന്നുണ്ട്. ഒരു വല്ലാത്ത നിശബ്ദത. കരളു കീറി മുറിക്കുന്നത് പോലെ, ചില പ്രശ്നങ്ങള്‍ വരുമ്പോള്‍ ഷഹനും ഇങ്ങിനെ നിശ്ശബ്ദനാവാറുണ്ടെന്ന് അയാള്‍ ഓര്‍ത്തു. ആരോടും ഒന്നും പറയാതെ ദുഖങ്ങളെല്ലാം ഉള്ളിലടക്കി പുറമെ ചിരിക്കാന്‍ പടിക്കുന്ന അവനോട് അയാള്‍ക്ക് ഒരു വല്ലാത്ത ആത്മബന്ധമാണ് തോന്നാറുള്ളത്. അല്ലങ്കിലും അവനൊരു പ്രത്യാക സ്വഭാവക്കാരനാണ്. ഉപ്പക്കും ഉമ്മക്കും ഒറ്റമകന് കുസൃതികള്‍ നിറഞ്ഞ ഒരു കാമുകന്. കാണുമ്പോഴെല്ലാം ബാഗ്ലൂരിലെ ഓഫീസ്സില്‍ ഉത്തരാന്ചലില്‍ നിന്നുള്ള ഒരു പെണ്കുട്ടിയുണ്ടെന്നും, അവള്‍ക്ക് അവനോടുള്ള പ്രണയത്തെ കുറിച്ചെല്ലാം അയാള്‍ക്കറിയാം. നീല കണ്ണുകളുള്ള അവളെ കുറിച്ച് പറയുമ്പോള്‍ 'രണ്ട് ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ന്ന അപൂര്‍വ്വ സംഗമം' എന്നാണ് ഷഹന്‍ഷാ അതിനെ വിശേഷിപ്പിക്കാറ്. ഒരിക്കല്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കവളെ ക്ഷണിച്ചപ്പോള്‍ അവള്‍ക്ക് പേടിയാണത്രെ. "കേരളം എന്ന് കേള്‍ക്കുമ്പോള്‍തന്നെ ഒരുതരം ചോരയുടെ മണം". ഈ കഥപറഞ്ഞ് അയാളും അവനും ഒരുപാട് ചിരിച്ചിട്ടുണ്ട് ആബേര്‍ കാമുവിന്റെ രചനകളും , കാറല്‍ മാക്സിനേയും അയാള്‍്ക്ക് പരിചയപ്പെടുത്തിയത് ഷഹനാണ് . ദസ്തയോവസ്കി യുടെ ജീവിതത്തെ കുറിച്ച് പറയുമ്പോഴെല്ലാം അവന്റെ കണ്ണു നിറയുന്നത് അമ്പരപ്പോടെ യാണ് അയാള്‍ കണ്ടത്. 'തന്റെ ജീവിതം ഒരു ദസ്തയോവസ്കിയുടെ ജീവിതമാണെന്ന്' അവന് പറഞ്ഞതിലെ യുക്തി അയാള്‍ക്ക് പിടി കിട്ടിയിട്ടില്ല. പെട്ടെന്ന് ഒരു വരവും പോക്കുമാണ്. വീട്ടിലേക്കും തിരിച്ച് ജോലി സ്ഥലത്തേക്കും അതിനിടക്ക് പിതാവിന്റെ അസുഖത്തെ കുറിച്ചോ മാതാവിന്റെ പരാതികള്‍ കേള്‍ക്കാനോ അവന് സമയമുണ്ടായിരുന്നില്ല. എന്താണ് പെട്ടെന്നോരു യാത്രാ...? റോഡിലേ അരമതിലില്‍ ചാരിയിരുന്നപ്പോള്‍ അയാള്‍ അന്യേഷിച്ചു 'ഗരിമ വിളിച്ചിരുന്നു'. ഗരിമാ വര്‍മ്മ. ആ പേരു പറഞ്ഞപ്പോള്‍ അവന്റെ കണ്ണൂകളില്‍ കുസൃതി. 'അവള്‍ക്കിനി കാത്തിരിക്കാന്‍ വയ്യത്രെ' ഇന്ന് രാത്രി ഗുരുവായൂര്ന്ന് ട്രയിന്‍ ഉണ്ട് അവന് അയാളുടെ മുഖത്തേക്ക് നോക്കി. 'നീ എന്ത് തീരുമാനിച്ചു ഉപ്പയോട് പറഞ്ഞോ'..? എന്തിന്..? ദാറ്റീസ് മൈ ലൈഫ്. അല്ലെങ്കിലും ഗരിമ പറയാറുണ്ട് ഞാനൊരു റാഡിക്കല്‍ കമ്മ്യുണിസ്റ്റ് ആണെന്ന് അവര്‍ക്കിത്തരം സെന്റിമെന്‍സ് ഒന്നും ഇല്ലല്ലോ.... അവനുറക്കെ ചിരിച്ചപ്പോള്‍ അയാള്‍ക്ക് പേടിയാണ് തോന്നിയത്. ഇനിയൊരു മടക്കയാത്രയുണ്ടാകുമെന്ന് തോന്നുന്നില്ല. എയര്‍ ബാഗ് വലിച്ച് തോളിലിട്ട് അവന് തുടര്‍ന്നു. 'നൈനിറ്റാളിന്റെ കരയില്‍ അവള്‍ക്കൊരു വീടുണ്ട്. ഒരു ചെറിയ വീട് ഹിമാലയത്തിലെ മഞ്ഞുരുകുന്ന രാത്രികളാണിനി. ആ രാത്രികളില്‍ അവള്‍ക്ക് കൂട്ടായി ഞാനും എനിക്ക് അവളും മാത്രം... പോകുന്നതിന് മുമ്പ് സേതുവിനെ ഒന്നു കാണണം എന്ന് തോന്നി. സേതുവിനെ മാത്രം. കണ്ണുകള്‍ നിറഞ്ഞ് ഷഹന്‍ഷ അതു പറഞ്ഞപ്പോള്‍ അയാള്‍ക്ക് വെറുപ്പാണ് തോന്നിയത്. ഇരുണ്ട മുഖ മുയര്‍ത്തി അവനെ ഒന്നു നോക്കി. നിര്‍വികാരനായി അയാള്‍ പിറുപിറുത്തു. 'എന്നോട് യാത്ര ചോദിക്കാന്‍ ഞാന്‍ നിന്റെയാരാണ്' അറിയാതെ അയാളുടെ ശബ്ദം ഉയര്‍ന്നു. ആദ്യം നീ നിന്റെ ഉപ്പയോടും, ഉമ്മയോടും യാത്ര ചോദിക്കു. അതിനുശേഷം നിനക്ക് പോവാന്‍ സാധിക്കുമെങ്കില്‍'....? വാക്കുകള്‍ പൂര്‍ത്തിയാക്കാതെ അയാള്‍ നിലാവിലേക്കിറങ്ങി നടന്ന് മറഞ്ഞു
Subscribe to:
Posts (Atom)